മഴയെത്തി,
നേരത്തെ..
കുത്തഴിഞ്ഞു പോയെന്ന
പഴി പോക്കി,
മഴക്കലണ്ടെര്‍
ന്യുസവറില്‍
വിനയചന്ദ്രന്‍ പെയ്യുന്നു:
കവിതമഴ.
ക്യാമറ കാണുന്നു,
മഴകാറ്റിലുലയുന്ന
മരവും മനസും...
മഴ പെയ്തു
മരംപെയ്തു
മനം പെയ്തു
നിറയുന്ന തുള്ളിയില്‍
ദൃശ്യം നിശ്ചലമൊരുക്കി
നല്ലൊരു മഴക്കാലം നേര്‍ന്ന്
ഒരിടവേള സമ്മാനിച്ചു,
അവതാരകന്‍.