ഇപ്പോള്‍ മഴ
ജാലകത്തിനപ്പുറം
പെയ്തിറങ്ങുന്നത്
ഓര്‍മ്മയിലെ മഴചില്ല്.
ഇലത്തുമ്പില്‍നിന്നു
ഭൂമിയിലേക്ക്,
പിന്നെ
പാത നിറയുന്നത്
പ്രളയജലത്തിന്റെ നേര്‍രേഖ.
മിന്നലിന്റെ സൂര്യപ്രഭ
ഇടിമുഴക്കത്തിനും മുമ്പെ...
പിന്നിലാകുന്നതിന്റെ രോഷം
ഗര്‍ജ്ജനത്തില്‍.
ഉറക്കത്തിന്റെ പാതിവഴിയില്‍
പെയ്തു നിറയുന്നത്
ഓര്‍മയിലെ ഒഴിവുകാലം.
sureshetta ithu nannayirikkunnu.
ReplyDelete