Pages

Saturday, February 7, 2009

കടല്‍

കടല്‍ക്കരയില്‍ നില്‍ക്കുമ്പോള്‍
വന്‍കരയുടെ അരികുതൊടുന്നു
ഇവിടെനിന്നു നിന്റെ സ്വപ്നത്തിലേക്ക്
ഞാനീ കാറ്റിരമ്പത്തെ
പറഞ്ഞയക്കാം.

ഉടലോളം ഉയരുന്ന തിരയുടെ
ആരവം നീ കേള്‍ക്കുക.

യാത്രക്കിടയില്‍
ഓര്‍മ്മയുടെ തുരുത്തില്‍

ഒരു ചീനവല കണ്ടു.

കടലിനപ്പുറം
ലോകത്തിന്റെ മറുകര
നേര്‍രേഖയാണ്.
കാറ്റില്‍ എത്തുന്ന
ശുഭസന്ദേശങ്ങളില്‍
സുഹൃത്തിന്റെ റോസ് ഗാര്‍ഡനിലെ
പൂക്കളുടെ മണം.

മുന്നില്‍ കടലാണ്
ഒരിക്കലുമവസാനിക്കാത്ത
കാഴ്ചകളുടെ
കടല്‍.

തിരിച്ചുപോക്ക്
ആഗ്രഹിക്കാത്തവന്
സ്വപ്നം തരും
കടല്‍.

1 comment:

  1. സ്വാഗതം,
    മഴയെ..
    കാറ്റേ..
    തിരകളേ..,

    ReplyDelete