നദികളെപ്പറ്റി
ഇനി എഴുതിക്കൂടല്ലോ;
പണിക്കര്‍ സാര്‍ പിണങ്ങും.
പിന്നെയുള്ളത് പ്രണയമാണ്.
അതാര്‍ക്കും ആകുമല്ലോ!
മഴയെപ്പറ്റി ആകാമെന്ന് കരുതിയാല്‍
മഴമാത്രമേ ഉള്ളോ എന്നാകും.
സൌഹൃദങ്ങളെ കുറിച്ചോ?
വാചാലനായിപ്പോകും.
വായനയെപ്പറ്റി പറഞ്ഞുകൂടെ?
ആരോട്!
അതെന്തേ?
വിജയനും മുകുന്ദനും
മാധവിക്കുട്ടിയും
നാവില്‍ തത്തിക്കളിചിരുന്നവര്‍
ഇപ്പോള്‍ സെലിബ്രിറ്റികളെപ്പറ്റി
സംസാരിക്കുന്നു..
അതിപ്പോള്‍ ചുള്ളിക്കാടും
സെലിബ്രിറ്റിയല്ലേ?
ചില്ലിക്കാശിനുവേണ്ടി
എന്തും ചെയ്യുമോ?
കാട്ടാളന്‍ ഇല്ലാത്തത് ഭാഗ്യം.
അല്ലെങ്കില്‍
ഉറഞ്ഞു തുള്ളുമായിരുന്നു.
പ്രതിഷേധിക്കാന്‍ അയ്യപ്പനില്ലേ?
ആകെ കൂവിവിളിചിരുന്നത്
ഫിലിം ഫെസ്ടിലാ.
ഇപ്പോള്‍ കാണാനില്ല.
നമുക്കിതൊന്നു ചര്‍ച്ച ചെയ്താലോ?
ചര്‍ച്ച പേടിച്ച്
ഇപ്പോള്‍ വാര്‍ത്ത കാണാറില്ല.
അപ്പോള്‍ ആകെ കഷ്ടത്തിലാണെന്ന്?
മുകുന്ദന്‍ അറിയണ്ട.
അസ്ഥിത്വദുഖം
ഇനി സഹിക്കാന്‍ വയ്യ.
ഈ ദുഖത്തിന്
എന്തു പേരിടും?
കാലം തെറ്റി
ജനിച്ചവന്‍റെ
ദുഃഖം.
ഒരു വര്‍ഷത്തിനു ശേഷം പുതിയ പോസ്റ്റ്.
ReplyDeleteനന്നായിരിക്കുന്നു ഏട്ടാ.
ഇന്നത്തെ സാഹചര്യത്തില്‍ എന്തെഴുതണം
ReplyDeleteഎന്നത് എഴുത്തുകാരനെ സംബന്ധിച്ച് വെല്ലുവിളി തന്നെയാണ്...
സംവേദനത്തിന്റെ പുതിയ അര്‍ത്ഥ തലങ്ങള്‍ തേടുന്ന ചിന്ത..
ഒരുപാടിഷ്ടമായി....
ആശംസകള്‍..
വരികള്‍ അര്‍ത്ഥവത്താണ്.
ReplyDeleteഎത്രയോ പേര്‍ കാലം തെറ്റി ജനിക്കുന്നു സുഹൃത്തേ. അവരിലൊരാളാണോ ഞാനും... സന്ദേഹിയാകുന്നു, രമെശന്‍ നായരെപ്പോലെയല്ല കെട്ടോ
:-)
kaalam thetti arum janikkunnilla chetta, pakshe ezhuthukaran kalathinu mumbe janikkunnavananu, kaalam kollaathavanum. nannayirikkunnu.
ReplyDelete