ജാലകപക്ഷി ചോദിച്ചു: ആരു നീ?
മൂടല്‍ മഞ്ഞു പറഞ്ഞു: നിന്റെ പാട്ടിനു കൂട്ടായിരുന്നവന്‍
ജാലകപക്ഷി: എന്റെ പാട്ടിനു താളം പിടിക്കുവാന്‍
നിന്നെ ഞാന്‍ വിളിച്ചുവെന്നോ?
മൂടല്‍മഞ്ഞ്: നിന്റെ സ്നേഹ സൌഹൃദങ്ങള്‍ക്കുമേല്‍
ഒരു നനുത്ത പുതപ്പാകണം, എനിക്ക്.
ജാലകപക്ഷി:നമ്മള്‍ തമ്മില്‍ എന്ത്?
മൂടല്‍മഞ്ഞ്: പ്രണയാതുരമായ പ്രഭാത വഴികളിലും
സാന്ധ്യ വിഷാദങ്ങളുടെ താഴ്വരകളിലും
ഞാന്‍ നിന്റെയൊപ്പം ഉണ്ടായിരുന്നു.
ജാലകപക്ഷി: കഴിഞ്ഞ ജന്മത്തിലാകാം..
നിന്റെ മുഖം എന്റെ ഓര്‍മയിലില്ല.
മൂടല്‍മഞ്ഞ്:ഒപ്പം നടന്ന വഴിയില്‍ എന്നെ
ഏകനാക്കി നീ സംശയിച്ചു നില്‍ക്കരുത്..
ജാലകപക്ഷി:ഭൂമിയുടെ ഉഷ്ണം നിന്നെ
മായ്ക്കുമെന്നതിനാല്‍ ഞാന്‍ നിന്നെ ഭയപ്പെടുന്നില്ല.
വളരെ ആഴമേറിയ വരികള്‍, "ഭൂമിയുടെ ഉഷ്ണം നിന്നെ
ReplyDeleteമായ്ക്കുമെന്നതിനാല്‍ ഞാന്‍ നിന്നെ ഭയപ്പെടുന്നില്ല"... തിനമകളെ ഭയക്കുന്നില്ല, ഭയക്കേണ്ടതില്ല... ദൈവികമായ നന്മകള്‍ അതിനെ തുടച്ചു നീക്കികൊള്ളും എന്നതാണോ വരികള്‍ക്ക് പിന്നിലെ വരികള്‍... എന്തായാലും മരണ മണി മുഴങ്ങുന്ന കവിതാലോകത്ത് പുതിയ ഉദയം..നന്ദി...കവിക്ക് നന്ദി.ഒപ്പം ബ്ലോഗ് എന്ന ആശയം സൃഷ്‌ടിച്ച പ്രതിഭാ ശാലികള്‍ക്കും ..
-സ്നേഹത്തോടെ, ഈശ്വരമംഗലം-
നന്നായിട്ടുണ്ട്. ഭാവുകങ്ങള്‍....
ReplyDeletejalakapakshiyku ichiri jada koodi poyi...manassil thattunna varikal...nannayundu...
ReplyDeletevarikal manoharam.pakshe avasanam oru poruthakedu pole (ente sandeham matram)
ReplyDeleteമനസ്സിനെ തൊട്ടുണര്‍ത്തുന്ന വരികള്‍...മനോഹരം....
ReplyDelete