മഴയെത്തി,
നേരത്തെ..
കുത്തഴിഞ്ഞു പോയെന്ന
പഴി പോക്കി,
മഴക്കലണ്ടെര്‍
ന്യുസവറില്‍
വിനയചന്ദ്രന്‍ പെയ്യുന്നു:
കവിതമഴ.
ക്യാമറ കാണുന്നു,
മഴകാറ്റിലുലയുന്ന
മരവും മനസും...
മഴ പെയ്തു
മരംപെയ്തു
മനം പെയ്തു
നിറയുന്ന തുള്ളിയില്‍
ദൃശ്യം നിശ്ചലമൊരുക്കി
നല്ലൊരു മഴക്കാലം നേര്‍ന്ന്
ഒരിടവേള സമ്മാനിച്ചു,
അവതാരകന്‍.
Friday, May 29, 2009
Thursday, March 26, 2009
ജാലകപക്ഷി മൂടല്‍മഞ്ഞിനോട്...
ജാലകപക്ഷി ചോദിച്ചു: ആരു നീ?
മൂടല്‍ മഞ്ഞു പറഞ്ഞു: നിന്റെ പാട്ടിനു കൂട്ടായിരുന്നവന്‍
ജാലകപക്ഷി: എന്റെ പാട്ടിനു താളം പിടിക്കുവാന്‍
നിന്നെ ഞാന്‍ വിളിച്ചുവെന്നോ?
മൂടല്‍മഞ്ഞ്: നിന്റെ സ്നേഹ സൌഹൃദങ്ങള്‍ക്കുമേല്‍
ഒരു നനുത്ത പുതപ്പാകണം, എനിക്ക്.
ജാലകപക്ഷി:നമ്മള്‍ തമ്മില്‍ എന്ത്?
മൂടല്‍മഞ്ഞ്: പ്രണയാതുരമായ പ്രഭാത വഴികളിലും
സാന്ധ്യ വിഷാദങ്ങളുടെ താഴ്വരകളിലും
ഞാന്‍ നിന്റെയൊപ്പം ഉണ്ടായിരുന്നു.
ജാലകപക്ഷി: കഴിഞ്ഞ ജന്മത്തിലാകാം..
നിന്റെ മുഖം എന്റെ ഓര്‍മയിലില്ല.
മൂടല്‍മഞ്ഞ്:ഒപ്പം നടന്ന വഴിയില്‍ എന്നെ
ഏകനാക്കി നീ സംശയിച്ചു നില്‍ക്കരുത്..
ജാലകപക്ഷി:ഭൂമിയുടെ ഉഷ്ണം നിന്നെ
മായ്ക്കുമെന്നതിനാല്‍ ഞാന്‍ നിന്നെ ഭയപ്പെടുന്നില്ല.

Friday, March 20, 2009
വാക്കുകള്‍ കടലെടുക്കുന്നിടം
അനര്‍ഹമായ തീരത്തേക്ക് അപകട ഭീഷണികളെ
കണ്ടില്ലെന്നു നടിച്ചു പാഞ്ഞു കയറുന്ന തിര, ഞാന്‍..
എന്റെ വേലിയേറ്റങ്ങളെ അവഗണിച്ച പ്രധിരോധത്തിന്റെ കടല്‍ഭിത്തി, നീ.
ഞാന്‍: എന്റെ വാക്കുകളെ കടലെടുത്തുവോ, എന്റെ പ്രിയപ്പെട്ട വാക്കുകള്‍?
നീ: നിന്റെ വാക്കുകള്‍ നിഷേധിക്കപ്പെട്ടവന്റെ വിലാപം.
ഞാന്‍: എന്റെ തിരാശിഖരത്തില്‍ നിന്നു ഞാന്‍ നിനക്കായി വിക്ഷേപിച്ച വാക്കുകള്‍..
ഞാനവയെ സ്നേഹിച്ചിരുന്നു...
നീ:നിന്റെ ഭ്രാന്തന്‍ സ്വപ്‌നങ്ങള്‍ ദയ അര്‍ഹിക്കുന്നില്ല.
ഞാന്‍:എന്റെ വിഷാദം നീ അറിയുന്നില്ല.
നീ: അനിശ്ചിതത്വം മൊത്തമായി നിനക്കു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു..
ഞാന്‍: ആത്മാവിന്റെ പുസ്തകം, അദ്ധ്യായം.....
നീ: ഓരോ പ്രണയം പരാജയപ്പെടുമ്പോഴും നീ ഇതാവര്‍ത്തിക്കുന്നു...
ഞാന്‍:എന്റെ കത്തുകള്‍..
നീ: തപാല്‍ വകുപ്പിലും സൈബര്‍ വലയിലും കാലം സമരത്തിലാണ്..
രണ്ടിടത്തും അവ നഷ്ടപ്പെട്ടിരിക്കാം.
ഞാന്‍: വാക്കുകളില്‍ കുരുങ്ങിപ്പോയ ജീവിതമാണ് എന്റേത്..
നീ: ഒരിടവേള അനിവാര്യമാകുന്നു...ഒരു കൊമേഴ്സ്യല്‍ ബ്രേക്ക്...
ഞാന്‍: അടുത്ത വേലിയേറ്റത്തിന്റെ കടലൊരുക്കതില്‍
ഞാനെന്റെ ഓര്‍മ്മകളെ നഷ്ടപ്പെടുത്തുന്നു...

Saturday, February 7, 2009
കടല്‍
കടല്‍ക്കരയില്‍ നില്‍ക്കുമ്പോള്‍
വന്‍കരയുടെ അരികുതൊടുന്നു
ഇവിടെനിന്നു നിന്റെ സ്വപ്നത്തിലേക്ക്
ഞാനീ കാറ്റിരമ്പത്തെ
പറഞ്ഞയക്കാം.
ഉടലോളം ഉയരുന്ന തിരയുടെ
ആരവം നീ കേള്‍ക്കുക.
യാത്രക്കിടയില്‍
ഓര്‍മ്മയുടെ തുരുത്തില്‍
ഒരു ചീനവല കണ്ടു.
കടലിനപ്പുറം
ലോകത്തിന്റെ മറുകര
നേര്‍രേഖയാണ്.
കാറ്റില്‍ എത്തുന്ന
ശുഭസന്ദേശങ്ങളില്‍
സുഹൃത്തിന്റെ റോസ് ഗാര്‍ഡനിലെ
പൂക്കളുടെ മണം.
മുന്നില്‍ കടലാണ്
ഒരിക്കലുമവസാനിക്കാത്ത
കാഴ്ചകളുടെ
കടല്‍.
തിരിച്ചുപോക്ക്
ആഗ്രഹിക്കാത്തവന്
സ്വപ്നം തരും
കടല്‍.
വന്‍കരയുടെ അരികുതൊടുന്നു
ഇവിടെനിന്നു നിന്റെ സ്വപ്നത്തിലേക്ക്
ഞാനീ കാറ്റിരമ്പത്തെ
പറഞ്ഞയക്കാം.
ഉടലോളം ഉയരുന്ന തിരയുടെ
ആരവം നീ കേള്‍ക്കുക.
യാത്രക്കിടയില്‍
ഓര്‍മ്മയുടെ തുരുത്തില്‍
ഒരു ചീനവല കണ്ടു.
കടലിനപ്പുറം
ലോകത്തിന്റെ മറുകര
നേര്‍രേഖയാണ്.
കാറ്റില്‍ എത്തുന്ന
ശുഭസന്ദേശങ്ങളില്‍
സുഹൃത്തിന്റെ റോസ് ഗാര്‍ഡനിലെ
പൂക്കളുടെ മണം.
മുന്നില്‍ കടലാണ്
ഒരിക്കലുമവസാനിക്കാത്ത
കാഴ്ചകളുടെ
കടല്‍.
തിരിച്ചുപോക്ക്
ആഗ്രഹിക്കാത്തവന്
സ്വപ്നം തരും
കടല്‍.
Wednesday, February 4, 2009
ഇപ്പോള്‍ മഴ
ഇപ്പോള്‍ മഴ
ജാലകത്തിനപ്പുറം
പെയ്തിറങ്ങുന്നത്
ഓര്‍മ്മയിലെ മഴചില്ല്.
ഇലത്തുമ്പില്‍നിന്നു
ഭൂമിയിലേക്ക്,
പിന്നെ
പാത നിറയുന്നത്
പ്രളയജലത്തിന്റെ നേര്‍രേഖ.
മിന്നലിന്റെ സൂര്യപ്രഭ
ഇടിമുഴക്കത്തിനും മുമ്പെ...
പിന്നിലാകുന്നതിന്റെ രോഷം
ഗര്‍ജ്ജനത്തില്‍.
ഉറക്കത്തിന്റെ പാതിവഴിയില്‍
പെയ്തു നിറയുന്നത്
ഓര്‍മയിലെ ഒഴിവുകാലം.
ജാലകത്തിനപ്പുറം
പെയ്തിറങ്ങുന്നത്
ഓര്‍മ്മയിലെ മഴചില്ല്.
ഇലത്തുമ്പില്‍നിന്നു
ഭൂമിയിലേക്ക്,
പിന്നെ
പാത നിറയുന്നത്
പ്രളയജലത്തിന്റെ നേര്‍രേഖ.
മിന്നലിന്റെ സൂര്യപ്രഭ
ഇടിമുഴക്കത്തിനും മുമ്പെ...
പിന്നിലാകുന്നതിന്റെ രോഷം
ഗര്‍ജ്ജനത്തില്‍.
ഉറക്കത്തിന്റെ പാതിവഴിയില്‍
പെയ്തു നിറയുന്നത്
ഓര്‍മയിലെ ഒഴിവുകാലം.
Subscribe to:
Posts (Atom)